എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ വയനാട്ടില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രചാരണം

രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍, എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രചാരണം. സീതാറാം യെച്ചൂരി പങ്കെടുത്ത പൊതുസമ്മേളനത്തിലും റോഡ് ഷോയിലും ആയിരക്കണക്കിനാളുകളാണ് സംഘടിച്ചത്.
അടുത്ത തവണ വയനാട്ടിലെത്തുമ്പോഴേക്കും പിപി സുനീര്‍ വയനാട്ടിലെ എംപിയായിരിക്കുമെന്ന് യെച്ചൂരി ട്വന്റി ഫോറിനോട് പറഞ്ഞു. ഇന്നലെ രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സുല്‍ത്താന്‍ ബത്തേരിയിലാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് എല്‍ഡിഎഫ് പൊതുയോഗവും റോഡ് ഷോയും സംഘടിപ്പിച്ചത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത പരിപാടിയില്‍ മന്ത്രിമാരായ കെ കെ ശൈലജ, എ കെ ശശീന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു. യുപിഎ സര്‍ക്കാര്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തത് എല്‍ഡിഎഫ് ഒപ്പമുണ്ടായിരുന്നപ്പോള്‍ മാത്രമാണെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തിലും കോണ്‍ഗ്രസിനെ കാര്യമായി വിമര്‍ശിക്കാതെ ആയിരുന്നു യെച്ചൂരിയുടെ പ്രസംഗം.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!