Advertisement

ബാലാക്കോട്ട് ആക്രമണത്തിൽ പാക് പൗരൻമാരോ പട്ടാളക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമ സ്വരാജ്

April 18, 2019
1 minute Read

പാക് അതിർത്തി കടന്ന് ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിലെ പൗരൻമാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്നും സുഷമ സ്വരാജ് പറഞ്ഞു.

Read Also; പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം; സുഷമ സ്വരാജ് റിപ്പോർട്ട് തേടി

പാക്കിസ്ഥാനിലെ ഒരു സാധാരണക്കാരനെ പോലും ഉപദ്രവിക്കാതെയാണ് ഇന്ത്യയുടെ വ്യോമസേന ദൗത്യം നിറവേറ്റിയത്. സ്വയം പ്രതിരോധിക്കാനുള്ള നടപടി മാത്രമായിരുന്നു ഇന്ത്യയുടേതെന്ന് ഇതിലൂടെ രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും സുഷമ സ്വരാജ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top