മൂന്നര വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും: മന്ത്രി കെകെ ശൈലജ

ഇതരസംസ്ഥാന സ്വദേശികളുടെ മർദനമേറ്റ് ചികിത്സയിലുള്ള മൂന്നര വയസുകാരൻറെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയാണുള്ളത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും കുറ്റർക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. വധശ്രമത്തിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read Also : മൂന്ന് വയസ്സുകാരന് മർദ്ദനമേറ്റ സംഭവം; മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
നേരത്തെ സംഭവത്തിൽ പൊലീസ് മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് Sec 75 , 307 ഐപിസ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ പോലീസ് അനേഷണം നടത്തി. കൊണ്ടു വന്ന ഏജൻറുമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
തലയോട്ടിയിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ പാടുകളുള്ള ആൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here