വൈക്കത്ത് ബിജെപി പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി

വൈക്കത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. ആനാറക്കുഴി രാജപ്പനാണ് മർദ്ദനമേറ്റത്. ഇയാൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വൈക്കം കുലശേഖരമംഗലത്താണ് ബിജെപി പ്രവർത്തകന് മർദ്ദനമേറ്റത്. ചെമ്പ് കുലശേഖരമംഗലം ആനാറക്കുഴി രാജപ്പനാണ് പരാതിയുമായി രംഗത്തെത്തിയത്. എൻ ഡി എ സ്ഥാനാർഥി പി.സി.തോമസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർനങ്ങളിൽ ഏർപ്പെട്ട രാജപ്പനെ കുലശേഖരമംഗലത്തുവച്ച് ബുധനാഴ്ച രാത്രി ഒരു കൂട്ടംയുവാക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തെ കുറിച്ച് പോലീസിൽ പരാതി നൽകി മടങ്ങി വരുമ്പോൾ കൂട്ടുമ്മയിൽ വച്ച് സംഘം ചേർന്ന് തന്നെ വീണ്ടും മർദ്ദിച്ചതായി രാജപ്പൻ പറയുന്നു. രാജപ്പൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. വൈക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More