Advertisement

വൈക്കത്ത് വീടിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

March 20, 2025
Google News 2 minutes Read
vaikom

വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയനിലയിലാണ് മൃതദേഹം ഇറുമ്പയത്തെ ശാരദാവിലാസം വീട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ താമസക്കാരുണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവർ വീടിനകത്ത് മൃതദേഹം കിടക്കുന്നതായി ശ്രദ്ധിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല.

Read Also: ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങൾക്ക് സഹകരിക്കില്ല; ലഹരി വ്യാപനം തടയാൻ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ

ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്ന് മറ്റ് ദുർ​ഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്. വിശദമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മറ്റ് നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചു.

Story Highlights : A young man’s body was found decomposed inside a house in Vaikom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here