Advertisement

വിറപ്പിച്ച് വീണ് ചെന്നൈ; ത്രില്ലർ പോരിൽ ബംഗളൂരുവിനെ ജയം, റോയൽസ് ജയം രണ്ട് റൺസിന്

13 hours ago
Google News 2 minutes Read

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 2 റൺസിന് തോൽപ്പിച്ചു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റിന് 211ൽ അവസാനിച്ചു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിലാണ് ജയം ആർസിബി തട്ടിയെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.

മികച്ച തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചിരുന്നത്. പവർ പ്ലേയ്ക്ക് മുമ്പ് തന്നെ ടീം സ്കോർ 50 എത്തി. 4-ാം ഓവർ എറിയാൻ എത്തിയ ഭുവനേശ്വർ കുമാറിനെതിരെ ആയുഷ് മഹ്ത്രെ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 26 റൺസാണ് അടിച്ചെടുത്തത്. മഹ്ത്രെയ്ക്ക് പിന്തുണയുമായി ക്രീസിൽ ജഡേജ കൂടി എത്തിയതോടെ ടീം സ്കോർകുതിച്ചു. 29 പന്തുകളിൽ നിന്ന് ജഡേജ അർദ്ധ സെഞ്ച്വറി നേടി. 17-ാം ഓവറിന്റെ രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെയെ എൻഗിഡി മടക്കിയതോടെ വിജയദൗത്യം ജഡേജയുടെ കൈകളിലെത്തി. എന്നാൽ വിജയം ആർസിബി കൈപ്പിടിയിലൊതുക്കി.

ആർസിബിക്ക് വേണ്ടി വിരാട് കോലി (62) ജേക്കബ് ബേത്തൽ (55) റൊമാരിയോ ഷെപ്പേർഡ് (51*) എന്നിവർ അർദ്ധസെഞ്ച്വറി. ഖലീൽ അഹമ്മദിന്റെ ഒരു ഓവറിൽ റൊമാരിയോ ഷെപ്പേർഡ് 30 റൺസ് നേടി.അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേർഡ് 14 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ആർസിബിയുടെ സ്കോർ 200 കടന്ന് കുതിക്കുകയായിരുന്നു. 4 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഷെപ്പേർഡിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 62 റൺസ് നേടിയ വിരാട് കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.

Story Highlights : IPL 2025 CSK vs RCB RCB Register Narrow Win Over CSK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here