Advertisement

മുൻവൈരാ​ഗ്യം; കോഴിക്കോട് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ച് അയൽവാസി

May 3, 2025
Google News 1 minute Read

കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. പരുക്കേറ്റ മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 7.30ഓടെയാണ് സംഭവം നടന്നത്. പരുക്കേറ്റവരിൽ ശശിയുടെ നില ഗുരുതരമാണ്. ശശിയുടെ വയറിനാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തിൽ വിശദമായിട്ടുള്ള അന്വേഷണം നടന്നുവരികയാണ്.

Story Highlights : Three injured after Neighbor stabs in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here