ഖലീൽ അഹമ്മദിന്റെ ഒരോവറിൽ 30 റൺസ്; ചെന്നൈയ്ക്ക് വീണ്ടും നിരാശ; 214 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ആർസിബിക്കെതിരെ ചെന്നൈയ്ക്ക് 214 റൺസ് വിജയലക്ഷ്യം. ബംഗളൂരു 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിലവിൽ 6 ഓവറിൽ 61 / 2 എന്ന നിലയിലാണ്. കൃണാൽ പാണ്ഡ്യ, ലുങ്കി എൻഗിഡി എന്നിവർ ഓരോ വിക്കറ്റ് നേടി. ആയുഷ് മഹാത്ര 41 (21), രവീന്ദ്ര ജഡേജ 1(3) എന്നിവരാണ് ക്രീസിൽ.
ആർസിബിക്ക് വേണ്ടി വിരാട് കോലി (62) ജേക്കബ് ബേത്തൽ (55) റൊമാരിയോ ഷെപ്പേർഡ് (51*) എന്നിവർക്ക് അർദ്ധസെഞ്ച്വറി. ഖലീൽ അഹമ്മദിന്റെ ഒരു ഓവറിൽ റൊമാരിയോ ഷെപ്പേർഡ് 30 റൺസ് നേടി.അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേര്‍ഡ് 14 പന്തിൽ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ആര്‍സിബിയുടെ സ്കോര്‍ 200 കടന്ന് കുതിക്കുകയായിരുന്നു. 4 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഷെപ്പേര്‍ഡിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
62 റൺസ് നേടിയ വിരാട് കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍. 28 പന്തുകളിൽ നിന്നായിരുന്നു ബെതേൽ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 33 പന്തിൽ 55 റൺസ് നേടിയ ബെതേലിനെ ഡെവാൾഡ് ബ്രെവിസ് തകര്‍പ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ഒന്നാം വിക്കറ്റിൽ ബെതേലും കോലിയും ചേര്‍ന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
Story Highlights : IPL 2025 RCB VS CSK Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here