ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദിമുത് കരുണരത്നെ

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദിമുത് കരുണരത്നൈ. നിലവില്‍ ലസിത് മലിംഗയ്ക്ക് പകരമായാണ് കരുണരത്നൈയെ ടീമില്‍ നിയമിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള മത്സരത്തില്‍ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് കരുണരത്നൈ ആയിരുന്നു. 2015 ലോകകപ്പ് മത്സരത്തിലാണ് കരുണരത്‌ന അവസാനമായി ഏകദിനം മത്സരിച്ചത്.
എന്നാല്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ മലിംഗയ്ക്ക പകരം ടീമിനെ നയിച്ച കരുണരത്നെയുടെ പ്രകടനമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിക്കാന്‍ കാരണമായത്.
നിലവിലെ ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ കീഴില്‍ കളിച്ച ഒമ്പത് ഏകദിനങ്ങളിലും ശ്രീലങ്കയ്ക്ക് വന്‍ തോല്‍വിയായിരുന്നു ഫലം.
ശ്രീലങ്കയ്ക്കായി 17 ഏകദിനങ്ങള്‍ മാത്രമാണ് കരുണരത്നെ കളിച്ചിട്ടുള്ളത്. 190 റണ്‍സ് മാത്രമാണ് ഇതുവരെ അക്കൗണ്ടിലുള്ള റണ്‍സ്. എന്നാല്‍ അവസാന കളിയിലെ പ്രകടനം കരുണരത്നെയെ ഐ.സി.സി.യുടെ ടീമിലേക്കും തെരഞ്ഞെടുക്കുന്നതിനു കാരണമായി. എന്നാല്‍ ലോകകപ്പ് മത്സരത്തിനായുള്ള ശ്രീലങ്കന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here