Advertisement

കുരിശു മരണത്തിന്റെ ഓർമ്മകളുമായി അബുദാബിയിൽ ദു:ഖവെള്ളി ആചരിച്ചു

April 19, 2019
1 minute Read

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മകളുമായി അബുദാബിയിലെ ക്രൈസ്തവ സമൂഹം ദു:ഖവെള്ളി ആചരിച്ചു.അബുദാബിയിൽ വിവിധ ദേവാലങ്ങളിൽ നടന്ന പീഡാനുഭവ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നടന്ന പീഡാനുഭവശുശ്രൂഷകൾക്ക് ഇടവക സഹവികാരി ഫാദർ ജോബി കരിക്കുമ്പള്ളി നേതൃത്വം നൽകി.

Read Also; ആരോഗ്യരംഗത്ത് സുതാര്യത ഉറപ്പുവരുത്താൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി അബുദാബി ആരോഗ്യമന്ത്രാലയം

രാവിലെ 8 മണിയോടെ തുടങ്ങിയ പീഡാനുഭവ തിരുകർമ്മങ്ങളിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മകളിൽ നടത്തിയ കുരിശിന്റെ വഴിയിൽ ബിഷപ്പ് പോൾ ഹിൻഡർ ദു:ഖവെള്ളി സന്ദേശം നൽകി. ചടങ്ങുകൾക്ക് കത്തീഡ്രൽ വികാരി ഫാദർ ജോൺസൺ സഹകാർമ്മികത്വം വഹിച്ചു.

Read Also; അബുദാബിയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഇന്ന് മുതൽ

യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും ക്രൂശുമരണത്തേയും അനുസ്മരിച്ച് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.ബെന്നി മാത്യു നേതൃത്വം നൽകി. സഹ വികാരി ഫാ.പോൾ ജേക്കബ് , ഫാ. ഷൈൻ ജേക്കബ് മാത്യു എന്നിവർ സഹകാർമ്മികരായിരുന്നു .രാവിലെ 8 മണിയ്ക്ക് ആരംഭിച്ച ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകളിലും തുടർന്ന് 4 മണിയോടെ നടന്ന കഞ്ഞി നേർച്ചയിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top