കോൺഗ്രസ് പ്രചാരണ റാലിക്കിടെ ഹാർദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്; വീഡിയോ

കോൺഗ്രസിന്റെ പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്. ഗുജറാത്തിലെ സുരേന്ദർനഗർ ജില്ലയിൽ സംഘടിപ്പിച്ച ‘ജൻ ആക്രോശ് സഭ’യിൽ സംസാരിക്കുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറിവന്ന് ഹാർദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ഹാർദിക് മൈക്കിന് മുന്നിൽ നിന്നും തെറിച്ചുപോയി.
അടിയേറ്റ് ഒരു നിമിഷം അമ്പരന്ന ഹാർദിക് യുവാവിനെ പ്രതിരോധിക്കുന്നത് വീഡിയോയിൽ ഉണ്ട്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു.
ഗുജറാത്തിൽ കോൺഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാർദിക് പട്ടേൽ. കോൺഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാർദിക് ആകർഷിക്കുന്നുണ്ട്. അതേസമയം ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിൽ പട്ടേൽ സമുദായത്തിലെ ഒരു വിഭാഗത്തിന് എതിർപ്പുമുണ്ട്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here