Advertisement

നേമത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് എൽഡിഎഫ്

April 19, 2019
1 minute Read

തിരുവനന്തപുരം നേമത്ത് വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേടുള്ളതായി എൽഡിഎഫ്. നേമം മണ്ഡലത്തിലെ 110, 128 നമ്പർ ബൂത്തുകളിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം.സ്ഥലത്ത് ഇല്ലാത്ത 15 വോട്ടർമാരുടെ രക്ഷകർത്താവിന്റെ സ്ഥാനത്ത് പ്രാദേശിക ബിജെപി നേതാവിന്റെ പേരാണ് ചേർത്തിരിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. ഇത് ക്രിമിനൽ കുറ്റമാണെന്നും കുറ്റവാളികളുടെ മേൽ നിയമനടപടി സ്വീകരിക്കണമെന്നും  കാണിച്ച്‌ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Read Also; സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാൻ 9 ലക്ഷത്തോളം അപേക്ഷകൾ

ബൂത്ത് ലെവൽ ഓഫീസർ പരിശോധിച്ച ശേഷം സ്ഥലത്ത് ഇല്ലാത്തതിനാൽ വോട്ടർ പട്ടികയിലേക്ക് ശുപാർശ ചെയ്യാത്ത പേരുകളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.ശബരിമല കർമസമിതി നാളെ മുതൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള നാമജപ ഘോഷയാത്ര തടയണമെന്നാവശ്യപ്പെട്ടും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top