Advertisement

കൊല്ലത്ത് വോട്ടിനു നോട്ടുകൊടുക്കാൻ ഇവന്റ്മാനേജ്മെന്റ് കമ്പനി; ഗുരുതര ആരോപണവുമായി ഉമ്മൻ ചാണ്ടി

April 19, 2019
0 minutes Read

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടിനായി പണം നൽകാൻ സിപിഐഎം ഇവന്റ്മാനേജ്മെന്റ് ടീമിനെ നിയോഗിച്ചെന്ന ഗുരുതര ആരോപണവുമായി ഉമ്മൻ ചാണ്ടി. കൊല്ലത്തെ യുഡിഎഫ് നേതൃത്വം പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ എൽഡിഎഫ് പണം ഒഴുക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്യാനായി കോഴിക്കോട്ടുള്ള ഒരു ഇവന്റ്മാനേജ്‌മെൻറ് ടീമിനെ എൽഡിഎഫ് നിയോഗിച്ചെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയത്. പണം നൽകേണ്ടവരുടെ പട്ടിക സിപിഐഎം നേതൃത്വം സ്വകാര്യ ഏജൻസിക്ക് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രസ്താവനയിൽ ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ പരാജയ ഭീതിമൂലമാണ് ആരോപണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അതേസമയം, കൊല്ലത്ത് ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മറിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി എൽഡിഎഫ് നേതൃത്വം രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top