പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് സംഘർഷം; 2 പേർക്ക് കുത്തേറ്റു

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. അഖിൽ എൽദോ, ജെയിൻ വർഗീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരുന്നാളിന്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.
Read Also; എറണാകുളം പഴംത്തോട്ടം സെന്റ് മേരീസ് പള്ളി തര്‍ക്കത്തില്‍ പരിഹാരം
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴന്തോട്ടം സ്വദേശി എൽദോസ് ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിയിൽ പ്രതിഷേധ യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ നാളുകളായി തർക്കം നിലനിൽക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here