പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം; മതപരിവർത്തനം നടത്തിയതായി ആരോപണം

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സമുദായാംഗങ്ങൾ പ്രതിഷേധിച്ചു. കുട്ടിയെ തിരികെയെത്തിക്കാമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യാമെന്നുമുള്ള പൊലീസിന്റെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.
പ്രദേശത്തെ സ്വാധീനമുള്ള മുസ്ലീം കുടുംബമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. പ്രവിശ്യയിലെ റഹിം യാർ ഖാൻ എന്ന പ്രദേശത്തുവെച്ചാണ് താഹിർ താംറി എന്ന യുവാവ് തന്റെ പിതാവിന്റെയും സഹോദരന്മാരുടെയും സഹായത്തോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കറാച്ചിയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നും പരാതിക്കാർ ആരോപിച്ചു. പൊലീസ് കറാച്ചിയിലെത്തി പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം ഗോട്കി ജില്ലയിൽ ഹോളി ആഘോഷങ്ങൾക്കിടെ രണ്ട് ഹിന്ദു യുവതികളെ ഒരുസംഘം യുവാക്കൾ തട്ടിക്കൊണ്ടുപോകുകയും നിർബന്ധപൂർവം അവരുടെ വിവാഹം നടത്തുന്നതുമായ വീഡിയോ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here