Advertisement

‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

April 19, 2019
1 minute Read

‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശ നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.  24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അമേഠിയില്‍ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ‘ചൗക്കിദാര്‍ ചോര്‍’ എന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്.
പരാതിയ്ക്കു പുറമേ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് ചട്ടലംഘനം കാണിച്ച് നോട്ടീസ് അയച്ചത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാവും കമ്മീഷന്‍ തുടര്‍ നടപടി  കൈക്കൊള്ളുക. മാത്രമല്ല,  വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസും എടുത്തിട്ടുണ്ട്. 22നാണ് കേസ് കോടതി പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top