വിശ്വാസ സംരക്ഷണത്തിനു ഏതറ്റംവരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സി.പി.എം ,ബി.ജെ.പിയുമാണ്. വിശ്വാസ സംരക്ഷണത്തിനു ഏതറ്റം വരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മോഡിയും പിണറായി വിജയനും വിശ്വാസ സംരക്ഷണത്തിനെതിരായി കടുത്ത നടപടികള്‍ സ്വീകരിച്ചവരാണ്. യുപിഎ അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണത്തിനു മുന്‍കൈ എടുക്കും. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ലക്ഷ്യമാണ് തെളിയുന്നത്. നരേന്ദ്ര മോദി ഉത്തരേന്ത്യയില്‍ നടത്തിയ പോലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് കേരളത്തിലും നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയത്തില്‍ വിധി വന്നപ്പോള്‍ തന്നെ യുഡിഎഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ ശബരിമല വിഷയം ഉന്നയിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തിയില്ല, ഓഡിനന്‍സ് കൊണ്ടു വന്നുമില്ല, കേരളത്തിലെ ബിജെപി ആര്‍എസ്എസ് നേതൃത്വം വിഷയത്തിന്മേല്‍ പുനപരിശോധന ഹര്‍ജിയും നല്‍കിയില്ല. എല്ലാത്തിനും ഒടുവില്‍പ്രധാനമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുവാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here