Advertisement

തകർത്തടിച്ച് കോഹ്ലിയും മൊയീൻ അലിയും; ആർസിബിക്ക് കൂറ്റൻ സ്കോർ

April 19, 2019
Google News 0 minutes Read

വിരാട് കോഹ്ലിയുടെയും മൊയീൻ അലിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളുടെ ബലത്തിൽ ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് ആർസിബി അടിച്ചു കൂട്ടിയത്. കോഹ്ലി 100ഉം മൊയീൻ അലി 66ഉം റൺസെടുത്തു.

പതിഞ്ഞ താളത്തിലാണ് ആർസിബി തുടങ്ങിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണിംഗ് ബൗളർമാർ തകർത്തെറിഞ്ഞതോടെ റൺസ് വരണ്ടു. നാലാം ഓവറിൽ 11 റൺസെടുത്ത പാർത്ഥിവ് പുറത്തായി. ആദ്യ പവർ പ്ലേയിൽ 42 റൺസ് മാത്രം സ്കോർ ചെയ്ത ആർസിബിയുടെ രണ്ടാം വിക്കറ്റ് വീണത് ഒൻപതാം ഓവറിലായിരുന്നു. 13 റൺസെടുത്ത അക്ഷദീപ് നാഥ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ മൊയീൻ അലിയുടെ വരവാണ് ആർസിബിയെ താങ്ങി നിർത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സറടിച്ച മൊയീൻ 24 പന്തുകളിൽ അർദ്ധസെഞ്ചുറി കണ്ടെത്തി. കുൽദീപിൻ്റെ ഒരോവറിൽ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം 27 റൺസെടുത്ത മൊയീൻ ആ ഓവറിലെ അവസാന പന്തിൽ പുറത്താകുമ്പോൾ 28 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 66 റൺസെടുത്തിരുന്നു. കോഹ്ലിയോടൊപ്പം 90 റൺസിൻ്റെ കൂട്ടുകെട്ടും മൊയീൻ പടുത്തുയർത്തിയിരുന്നു.

മൊയീൻ അലി പുറത്തായതിനു പിന്നാലെ ബാറ്റൺ ഏറ്റെടുത്ത കോഹ്ലി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. 40 പന്തുകളിൽ അർദ്ധസെഞ്ചുറി നേടിയ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത് 57 പന്തുകളിലായിരുന്നു. ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായ കോഹ്ലി 58 പന്തുകളിൽ ഒൻപത് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 100 റൺസെടുത്തു. 8 പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം 17 റൺസെടുത്ത് പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസും ആർസിബിക്ക് വേണ്ടി തിളങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here