Advertisement

തനിക്ക് മെസ്സിയെ ഒറ്റക്ക് തടയാനാവില്ലെന്ന് വാൻ ഡൈക്ക്

April 19, 2019
0 minutes Read

ലയണൽ മെസ്സിയെ തനിക്ക് ഒറ്റക്ക് തടയാൻ സാധിക്കില്ലെന്ന് ലിവർപൂളിൻ്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ഡൈക്ക്. ബാഴ്സലോണയുമായുള്ള ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ പശ്ചാത്തലത്തിലാണ് വാൻ ഡൈക്കിൻ്റെ വെളിപ്പെടുത്തൽ.

ടീം മുഴുവനായി ശ്രമിച്ചാലെ തടയാൻ സാധിക്കുകയുള്ളൂ. മെസ്സി ഈ ലോകത്തെ ഏറ്റവും മികച്ച താരമാണ്. ഇപ്പോൾ ഗംഭീര ഫോമിലുമാണ്. അതുകൊണ്ട് അദ്ദേഹത്തെ തടയുക കടുപ്പമായിരിക്കും എന്നും വാൻ ഡൈക് പറഞ്ഞു.

ഒരു സ്ട്രൈക്കറിനെയും താൻ ഒറ്റയ്ക്കല്ല നേരിടാറ്. എപ്പോഴും ടീം മുഴുവനായിട്ടാണ് എതിരാളികളെ നേരിടാറ്. അതു തന്നെയാകും മെസ്സിയുടെ കാര്യത്തിലും എന്നും വാൻ ഡൈക് പറഞ്ഞു.

മെസ്സിയും വാൻ ഡൈക്കും ഈ സീസനിൽ മികച്ച ഫോമിലാണ്. ഇരുവരും തമ്മിലുള്ള പോരാട്ടം തീപാറുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top