കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയിലെ അമിത് ഷാ യുടെ പൊതു പരിപാടികള്‍ മാറ്റിവെച്ചു

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം പത്തനംതിട്ടയിലെത്തിയ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ യുടെ പൊതു പരിപാടികള്‍ മഴയെത്തുടര്‍ന്ന് മാറ്റിവെച്ചു. തുടര്‍ന്ന് ആലപ്പുഴയിലേക്ക് അമിത് ഷാ മടങ്ങി.
വൈകിട്ട് മൂന്ന് മണിക്ക് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ്‌ഷോയില്‍ കനത്ത മഴയിലും വന്‍ ജനപങ്കാളിത്വമാണ് ഉണ്ടായിരുന്നത്. അമിത് ഷായ്‌ക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിളളയും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും വാഹനത്തില്‍ ഉണ്ടായിരുന്നു. നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തിലെത്തുന്ന റോഡ് ഷോയ്ക്ക് ശേഷം പൊതു സമ്മേളനത്തിലും അമിത് ഷാ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here