റസ്സൽ പുറത്തായപ്പോൾ കോഹ്‌ലിയുടെ അധിക്ഷേപം; വീഡിയോ

ഇന്നലെ റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ ആർസിബി ജയിച്ചു കയറിയത് വളരെ ബുദ്ധിമുട്ടിയാണ്. ആന്ദ്രേ റസൽ വീണ്ടും സംഹാരതാണ്ഡവം പുറത്തെടുത്ത കളി അവസാന ഓവർ വരെ നീണ്ടിരുന്നു. നിതീഷ് റാണയും ആന്ദ്രേ റസലും ചേർന്ന് കൊൽക്കത്തയെ വിജയിപ്പിക്കുമെന്ന ഘട്ടത്തിലാണ് റസൽ പുറത്താവുന്നത്. റസൽ ഔട്ടാകുമ്പോൾ അധിക്ഷേപ പരാമർശം നടത്തുന്ന കോഹ്‌ലിയുടെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
മുൻപും കളിക്കളത്തിലെ അഗ്രഷൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ ആളാണ് ഇന്ത്യൻ നായകൻ. എന്നാൽ ഇത് ഇത്തിരി കൂടിപ്പോയെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. റസൽ റണ്ണൗട്ടായി മടങ്ങുമ്പോൾ ഹിന്ദി ഭാഷയിലുള്ള രൂക്ഷമായ ഒരു തെറി പദമാണ് കോഹ്‌ലി ഉപയോഗിക്കുന്നത്. പലരും കോഹ്‌ലിയെ രൂക്ഷമായി വിമർശിക്കുമ്പോൾ കളിയുടെ ആവേശത്തിൽ പറഞ്ഞു പോയെന്ന ന്യായീകരണവുമായും ആളുകൾ ഉയർത്തുന്നുണ്ട്. എന്തായാലും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ 10 റൺസിനായിരുന്നു ബാംഗ്ലൂർ വിജയിച്ചത്. അവസാന ഒവറുകളിൽ കത്തിക്കയറിയ റസലും റസലിനൊപ്പം ഉജ്ജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നിതീഷ് റാണയും കൂടി ചേർന്നതോടെ മത്സരം ബാംഗ്ലൂർ ഏറെക്കുറെ കൈവിട്ടുവെങ്കിലും അവസാന ഓവർ ഉജ്ജ്വലമായി എറിഞ്ഞ മൊയീൻ അലി ബാംഗ്ലൂരിന് വിജയം സമ്മാനിക്കുകയായിരുന്നു. 10 റൺസിനായിരുന്നു ബാംഗ്ലൂരിൻ്റെ വിജയം. റസ്സൽ 65 റൺസും റാണ 85 റൺസുമെടുത്തു. നേരത്തെ വിരാട് കോഹ്ലിയുടെയും മൊയീൻ അലിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളുടെ ബലത്തിൽ ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് ആർസിബി അടിച്ചു കൂട്ടിയത്. കോഹ്ലി 100ഉം മൊയീൻ അലി 66ഉം റൺസെടുത്തു.
Did Kohli just said Bhaag Bhosdike to Russell after that run out?
He might be the best batsman but he’s a piece of shit and one of the most disgusting sportsmen of our generation.
#KKRvRCB pic.twitter.com/Llay2S46ZC
— Chowkidar Urban Naxal?? (@ABuckchod) April 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here