പി രാജീവിന് വോട്ടു തേടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിനായി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ റോഡ് ഷോ  ഇന്ന് നടക്കും.

മണ്ഡലത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന റോഡ് ഷോ ഇന്ന് വൈകിട്ട് നാലിനാണ് ആരംഭിക്കുക. മഹാരാജാസ് കോളേജില്‍ നിന്ന് ആരംഭിക്കുന്ന ഷോ ചാത്യാത്ത് റോഡില്‍ അവസാനിക്കും.

മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംവിധായകന്‍ ആഷിക് അബു, മധു സി നാരായണന്‍, തിരക്കഥാ കൃത്ത് ശ്യം പുഷ്‌കരന്‍, പ്രശസ്ത നടന്‍ ഇര്‍ഷാദ് അലി എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

രാജീവിന് പിന്‍തുണ അര്‍പ്പിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നല്ലൊരു വായനക്കാരന്‍ കൂടിയാണ് രാജീവ് എന്ന് മാധവന്‍ പറഞ്ഞിരുന്നു. എറണാകുളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ നിശബ്ദശബ്ദമായി രാജീവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.  മാത്രമല്ല, അരുണ്‍ജെയ്റ്റിലിയുടെ പ്രസ്താവനയോട് താന്‍ യോജിക്കുന്നതായും മാധവന്‍ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More