മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാര്‍ 1984 ല്‍ കൊല്ലം ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് മന്ത്രിയായി ലോക്സഭയില്‍ എത്തുന്നത്.
1966ല്‍ കൊല്ലം ലോക്സഭയില്‍ നിന്ന് മത്സരിച്ച കൃഷ്ണകുമാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയ ജീവിതം അവസാനിക്കുകയായിരുന്നു. പിന്നീട് റവന്യൂ വകുപ്പിന്റെ കേസുകള്‍ കൃഷ്ണകുമാറിനും ഭാര്യ ഉഷയ്ക്കും നേരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here