കേരളത്തിലെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി; സി ആർ നീലകണ്ഠന് കാരണം കാണിക്കൽ നോട്ടിസ്

കേരളത്തിലെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി. ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല നിലപാട് പ്രഖ്യാപിച്ചതായുള്ള പരാതിയിൽ ആം ആദ്മി ദേശിയ നേത്യത്വം സി.ആർ.
നീലകണ്ഠന് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിന്തുണ ആർക്കാണെന്ന് തിരുമാനിക്കാനുള്ള അവകാശം ദേശിയ രാഷ്ട്രിയകാര്യ സമിതിക്കാണെന്നാണ് ദേശിയ നേത്യത്വത്തിന്റെ നിലപാട്.
പൊതുതിരഞ്ഞെടുപ്പിൽ സിആർ നീലകണ്ഠന്റെ നേത്യത്വത്തിലുള്ള വിഭാഗം ആം ആദ്മി പാർട്ടിയുടെ പിന്തുണ കേരളത്തിൽ കൊൺഗ്രസ്സിനാണെന്ന് പ്രഖ്യാപിച്ചു എന്നാണ് ദേശിയ നേത്യത്വത്തിന് പരാതി ലഭിച്ചത്. എറണാകുളത്ത് വാർത്ത സമ്മേളനം നടത്തി അരവിന്ദ് കെജ്രിവാൾ സംസ്ഥാനത്ത് കൊൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാൻ നിർദ്ദേശിച്ചതായി സിആർ നീലകണ്ഠൻ വ്യക്തമാക്കിയതായും പരാതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കൺവീനറായ സിആർ നീലകണ്ഠനോട് ദേശിയ നേത്യത്വം വിശദികരണം ചോദിച്ചത്.
Read Also : ഡൽഹിയിൽ ആം ആദ്മി സഖ്യമില്ല; ഏഴ് സീറ്റിലും കോൺഗ്രസ് മത്സരിക്കും
പിന്തുണ ആർക്ക് നൽകണം എന്നത് തിരുമാനിയ്‌ക്കെണ്ടത് ദേശിയ രാഷ്ട്രിയ കാര്യ സമിതി ആണെന്നും കേരളത്തിലല്ലെന്നും വ്യക്തമാക്കുന്നതാണ് നോട്ടിസ്. എത്രയും വേഗം ത്യപ്തികരമായ് മറുപടി ലഭിച്ചില്ലെങ്കിൽ ശക്തമായ നടപടി വിഷയത്തിൽ സ്വീകരിയ്ക്കാനാണ് തിരുമാനമെന്ന് ആം ആദ്മി ദേശിയ നേതാക്കൾ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതിയാണ് സി.ആർ. നീലകണ്ഠന് ഷോക്കോസ് നോട്ടിസ് നൽകിയത്. കഴിഞ്ഞ കുറച്ച് നാളായ് കേരളത്തിലെ അം ആദ്മി ഘടകത്തിൽ നില നിന്ന ഭിന്നത പൊട്ടിത്തെറിയിലെയ്ക്ക് പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. സി.ആർ. നീലകണ്ഠന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടി ഉടൻ പ്രഖ്യാപിയ്ക്കും എന്ന് ആം ആദ്മി കേന്ദ്ര നേതാക്കൾ 24 നോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here