24 സര്‍വേ; വയനാട്ടില്‍ രാഹുലിന് വമ്പന്‍ വിജയം

24പുറത്തു വിട്ട സര്‍വ്വേ ഫലം പ്രകാരം ഇക്കുറി വയനാട്ടില്‍ യുഡിഎഫ്‌ന് 56% എല്‍ഡിഎഫ്‌ന് 30% എന്‍ഡിഎയ്ക്ക് 8%വുമാണ്. 6% പ്രവചനാതീതവുമാണ്.
24ന്റ സര്‍വേ അനുസരിച്ച്, ഇക്കുറി വയനാട്ടില്‍ രാഹുലിന് വമ്പന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. 26% ലീഡാണ് പ്രതീക്ഷിക്കുന്നത്. വയനാട് ഇതുവരെ കണ്ടെതില്‍ വെച്ച് ഏറ്റവും വലിയ മാര്‍ജിനില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സൂചന. രാഹുല്‍ ഇഫക്ടാവും വയനാട് മണ്ഡലത്തില്‍ പ്രതിഫലിക്കുക.
കൊടുമുടിയോളം ഉയരത്തിലാണ് ഇക്കുറി വയനാട്ടിലെ തെരഞ്ഞെടുപ്പ് ആവേശം. ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്ന രാഷ്ട്രീയ ചലനമാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പറയാനുള്ളത്. വയനാട്ടിലെ തെരഞ്ഞടുപ്പ് ആവേശത്തിന് ശക്തി പകരുന്നത് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിനെപ്രതിനിധീകരിക്കുന്നു എന്നതാണ്.
2009ല്‍ നിലവില്‍ വന്ന വയനാട് ലോക്സഭാ മണ്ഡലത്തിന് കാര്യമായ തെരഞ്ഞടുപ്പ് ചരിത്രം ഒന്നും പറയാനില്ലെങ്കില്‍ കൂടെ ശക്തമായ ഒരു പോരാട്ടം വയനാട്ടിലുണ്ടാവുമെന്നു പ്രതീക്ഷിക്കാം.
ബിഡിജെഎസ് ല്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിപിഐയുടെ പിപി സുനീര്‍ ആണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇടത്തുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്.
6,55,786 പുരുഷ വോട്ടര്‍മാരും 6,45,019 സത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 13,25,788 വോട്ടര്‍മാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്.
2014 -ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി പതിനാറ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു വയനാട്ടില്‍. എന്നാല്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസ് വിജയിച്ചു. അതായത് ആകെ വോട്ടിന്റെ 41.20 ശതമാനം ആ ഇലക്ഷനില്‍ യുഡിഎഫിന് നേടാനായി. ബിജെപി സ്ഥാനാര്‍ത്ഥി പിആര്‍ റസ്മില്‍നാഥ് 80,752 വോട്ടുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വോട്ട നില.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെന്‍ഡ് ഒപ്പിയെടുത്താണ് ട്വന്റിഫോര്‍ സര്‍വേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സര്‍വേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രില്‍ പതിനഞ്ചു മുതല്‍ എപ്രില്‍ പത്തൊന്‍പതു തീയതി വരെയായിരുന്നു സര്‍വേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സര്‍വേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here