ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ സ്‌ഫോടനം; 25 മരണം

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളിൽ സ്‌ഫോടനം. ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. 25 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടയിലാണ് പള്ളികളിൽ സ്‌ഫോടനം നടന്നത്.
പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. അഞ്ച് ഇടങ്ങളിൽ സ്‌ഫോടനം നടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നു.
Breaking News : Explosions were reported at St. Anthony's Church in Kochchikade, Kotahena and St.Sebastian's Church in Katuwapitiya,in Katana a short while ago, police said. #SriLanka pic.twitter.com/dILNNhaMGf
— DailyMirror (@Dailymirror_SL) April 21, 2019
BREAKING: Explosions in Kochchikade, Katuwapitiya and Colombo pic.twitter.com/wBj82z5q38
— DailyMirror (@Dailymirror_SL) April 21, 2019
BREAKING: Explosions in Kochchikade, Katuwapitiya and Colombo pic.twitter.com/CyA2hYsko3
— DailyMirror (@Dailymirror_SL) April 21, 2019
Colombo – I am in constant touch with Indian High Commissioner in Colombo. We are keeping a close watch on the situation. @IndiainSL
— Chowkidar Sushma Swaraj (@SushmaSwaraj) April 21, 2019
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അവർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here