തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

കേരളത്തില്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് 58,138 പൊലീസ് ഉദ്യോഗസ്ഥരെയും 11,781 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഇതിനു പുറമേ പ്രശന ബാധിത ബൂത്തുകളില്‍ അധിക സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3,500 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 240 ഡി.വൈ.എസ്.പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3,273 എസ്.ഐ /എ.എസ്.ഐമാര്‍എന്നിവര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കും.
പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, വിരമിച്ച ജവാന്‍ന്മാര്‍ എന്നിവരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുള്ളതായി ഡിജിപി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here