Advertisement

ജാഗ്വാറിന്റെ ഐ-പേസ് ഇന്ത്യയിലേക്ക്…

April 21, 2019
Google News 1 minute Read

ഇലക്ട്രിക് വാഹനമായ ജാഗ്വാറിന്റെ ഐ-പേസ് ഇന്ത്യയിലേക്ക് 2020 ഓടെ വാഹനം ഇന്ത്യന്‍ വിപണി കീഴടക്കും. യുറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഇലക്ട്രിക് കാര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയെടുത്ത ഇലക്ട്രിക് ശ്രേണിയിലുള്ള വാഹനമാണ് ഐ-പേസ്.

കൂടാതെ ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ഇന്ത്.ന്‍ നിരത്തില്‍ ആദ്യമെത്തിക്കുന്ന വാഹനം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നിലവില്‍ വിദേശ നിരത്തുകളില്‍ സജീവമാണ് ഐ-പേസ്.

വൈദ്യുത വാഹനങ്ങളിലേക്ക ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജാഗ്വാര്‍ ഐ-പേസ് നിരത്തുകളില്‍ എത്തിക്കുന്നത്.

ജാഗ്വാറിന്റെ ഇത75 സൂപ്പര്‍ കാറിന്റെ രൂപത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ-പേസ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 4.8 സെക്കന്റില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 200 കിലോമീറ്ററാണ്. സ്പീഡ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here