കൊല്ലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും ഉൾപ്പെടെ കത്തിനശിച്ചു

കൊല്ലം ചടയമംഗലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ മുൻഭാഗം ഭാഗീകമായും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും, ബൈക്കും, സ്‌കൂട്ടിയും ഉൾപ്പെടെ കത്തിനശിച്ചു. ചടയമംഗലം പോരേടത്തു രതീഷ് ഭവനിൽ രതീഷിന്റെ വീടാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാർപോർച്ചിൽ ഇട്ടിരുന്ന കാറും, സ്‌കൂട്ടിയും, ബൈക്കും പൂർണമായും കത്തിനശിച്ചു.
കാർപോർച്ചിൽ കിടന്ന വാഹനങ്ങളിൽ നിന്ന് അടുക്കളയിലേക്കു തീ പടരുകയായുരുന്നു. ഈ സമയം വീട്ടിൽ രതീഷും ഭാര്യയും, അച്ഛനും അമ്മയും, സഹോദരിയുമാണ് ഉണ്ടായിരുന്നത്. നാട്ടുകാരെ വിളിച്ചുകൂട്ടി തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തീ പടർന്നുപിടിച്ചു അടുക്കളയിൽ പ്രേവേശിച്ചു. അടുക്കളയിൽ നിന്ന് ഗ്യാസ് നീക്കം ചെയ്തത് വലിയ അപകടം ഒഴിവായി. വീടിന്റെ കോൺക്രീറ്റ് പാളികൾ തീ പിടുത്തത്തിൽ അടർന്നു വീണു. വീട്ടിലെ വയറിംഗ് പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഫോറൻസിക് വിഭാഗവും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഥലത്തെ സിസിടിവികൾ ചടയമംഗലം പൊലീസ് പരിശോധിച്ചു വരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here