Advertisement

ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ലോകത്തെ 51 ശാസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗഗന്‍ ദീപ് കാങ്

April 21, 2019
0 minutes Read

ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ലോകത്തെ 51 ശാീസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗഗന്‍ ദീപ് കാങ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു ശാസ്ത്രജ്ഞ ലണ്ടന്‍ സൊസൈറ്റിയിലേക്ക് യോഗ്യത നേടുന്നത്.

കുട്ടികളിലെ റോട്ടാവൈറസ് ബാധയെക്കുറിച്ചും അത് ശിശുമരണ നിരക്കിന് ഇടയാക്കുന്നതുമായ പഠനത്തിനാണ് ഈ അംഗീകാരം. ലണ്ടന്‍ സൊസൈറ്റിയുടെ അംഗീകാരത്തിനു പുറമേ നിരവധി പുരസ്‌കാരങ്ങള്‍ കാങിന്റെ ഈ പഠനത്തെ തേടിയെത്തിയിട്ടുണ്ട്.

കാങിനെ കൂടാതെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ കാനേഡിയന്‍ ഗണിത ശാസ്ത്രജ്ഞര്‍ മജ്ഞുള്‍ ഭാര്‍ഗവ, ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞ നായ അക്ഷയ് വെങ്കടേഷ്, ബ്രിട്ടീഷ് മൈക്രോ ബയോളജിസ്റ്റ് ഗുര്‍ദായല്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നിലവില്‍ വെല്ലൂരിലെ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിലെ ഗാസ്‌ട്രോ ഇന്റെസ്‌റ്റൈനല്‍ സയന്‍സ് വഭാഗം പ്രഫസറാണ് കാങ്. തന്റെ നേട്ടത്തില്‍ സന്തോമുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സംതൃപ്തിയുണ്ടെന്നും കാങ് വ്യക്തമാക്കി. കൂടാതെ തന്റെ ഈ നേട്ടം ഇന്ത്യയിലെ മറ്റു ശാസ്ത്രജ്ഞര്‍ക്കും പ്രചോദനമാകട്ടെ എന്നും കാങ് കൂട്ടിച്ചേര്‍ത്തു. കാങിനു മുന്‍പ് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍ക്ക് കൂടി ഈ നേട്ടത്തിനര്‍ഹരായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top