Advertisement

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘർഷം

April 21, 2019
Google News 1 minute Read

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണത്തിനാണ് ഇന്ന് വൈകീട്ട് 6 മണിയോടെ സമാപനമായത്. അതേ സമയം കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷമുണ്ടായി. തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തിയ എ.കെ ആന്റണിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.

Read Also; കലാശക്കൊട്ടിനിടെ തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു

മാധവപുരത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി കാൽനടയായാണ് ആന്റണിയും ശശി തരൂരും സഞ്ചരിച്ചത്. തിരുവല്ലയിൽ എൻഡിഎ-എൽഡിഎഫ് പ്രവർത്തകർ തമ്മിലും എറണാകുളം പാലാരിവട്ടത്ത് എൽഡിഎഫ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. കാസർഗോഡ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തൊടുപുഴയിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. വടകരയിൽ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് വടകരയിലും കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here