കൊട്ടിക്കലാശത്തിനിടെ തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയാണ് മാധവപുരത്ത് വെച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. തുടർന്ന് എ.കെ ആന്റണിയും ശശി തരൂരും വാഹനത്തിൽ നിന്നും ഇറങ്ങി നടക്കുകയായിരുന്നു.
വഴി തടസ്സപ്പെടുത്തിയവർ ജനാധിപത്യ വിരോധികളാണെന്നും വോട്ടർമാർ ഇതിനുള്ള മറുപടി നൽകുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രതികരിച്ചു. അതേ സമയം തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു ദുരനുഭവം ആദ്യത്തേതാണെന്നും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചുവെന്നും എ.കെ ആന്റണി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here