വിവാദ പരാമർശം: സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ മുസ്ലിംകളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നും വിലക്കി. മൂന്ന് ദിവസത്തേക്കാണ് (72 മണിക്കൂർ) തെരഞ്ഞെടുപ്പ് കമ്മീഷൻ സിദ്ദുവിനെ വിലക്കിയത്. റാലികൾ റോഡ്ഷോ, അഭിമുഖം, പൊതുപരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിൽനിന്നാണ് വിലക്ക്.
ചൊവ്വാഴ്ച രാവിലെ പത്ത് മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നടപടി.
നേരത്തെ വിവാദ പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെ 71 മണിക്കൂറും ബിഎസ്പി അധ്യക്ഷ മായാവതിയെ 48 മണിക്കൂറും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നും വിലക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here