Advertisement

രാജസ്ഥാൻ-ഡൽഹി: രാജസ്ഥാൻ ബാറ്റ് ചെയ്യും

April 22, 2019
0 minutes Read

ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രാജസ്ഥാന് ബാറ്റിംഗ്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി നിരയിൽ സ്പിന്നർ സന്ദീപ് ലമിച്ഛാനെയ്ക്ക് പകരം ഓൾറൗണ്ടർ ക്രിസ് മോറിസ് തിരികെയെത്തി. മാറ്റങ്ങളില്ലാത്ത ഫൈനൽ ഇലവനാണ് രാജസ്ഥാൻ റോയൽസിനുള്ളത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. അതേ സമയം ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നില നിർത്താൻ സാധിക്കൂ. സ്റ്റീവൻ സ്മിത്തിൻ്റെ പുതിയ ക്യാപ്റ്റൻസിയിൽ വിജയവഴിയിലേക്ക് തിരികെയെത്തിയ രാജസ്ഥാൻ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ സ്ഥിരതയില്ലാത്ത മധ്യനിര അവരെ വലയ്ക്കുന്നുണ്ട്. സ്റ്റീവൻ സ്മിത്ത് ഫോമിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് നേട്ടമാകും.

മറുവശത്ത് പൃഥ്വി ഷായുടെയും ഋഷഭ് പന്തിൻ്റെയും മോശം ഫോം ഡൽഹിയെയും അലട്ടുന്നുണ്ട്. നായകൻ ശ്രേയാസ് അയ്യരും ഓപ്പണർ ശിഖർ ധവാനും മാത്രമാണ് ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഡൽഹിക്ക് വേണ്ടി കളിക്കുന്നത്. ബൗളർമാരുടെ മികച്ച പ്രകടനമാണ് ഡൽഹിയുടെ കരുത്ത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top