ജോലിഭാരം; മുഴുവൻ കളിക്കാർക്കും വിശ്രമം നൽകി മുംബൈ ഇന്ത്യൻസ്
താരങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ എല്ലാവർക്കും വിശ്രമം അനുവദിച്ച് മുംബൈ ഇന്ത്യൻസ്. നാലു ദിവസത്തെ വിശ്രമമാണ് കളിക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 26ന് ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള മത്സരത്തിനു തലേന്ന് തിരികെയെത്തണമെന്ന നിബനധനയോടെയാണ് വിശ്രമം അനുവദിച്ചത്.
ഏപ്രില്‍ 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനു ശേഷമാണ് ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും മുംബൈ വിശ്രമം നല്‍കിയത്. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് പുതിയ ഊര്‍ജത്തോടെ തിരിച്ചെത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.
താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് വിശ്രമം നല്‍കിയത്. ലോകകപ്പില്‍ തങ്ങളുടെ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഇതു സഹായിക്കും. വിദേശ താരങ്ങളില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പം ചെന്നൈയിലേക്കാണ് തിരിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നും ടീം വിശദമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here