മറുപടി തൃപ്തികരമല്ല; ബാബ്റി മസ്ജിദ് പരാമര്‍ശത്തില്‍ ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരെ കേസെടുത്തു

ബാബറി മസ്ജിദ് തകര്‍ത്തുതുമായി ബന്ധപ്പെട്ടുള്ളവിവദ പരാമര്‍ശത്തില്‍ ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരേ കേസെടുത്തു.
വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞാ സിങ് താക്കൂറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ശ്രീവാസ്തവ വ്യക്തമാക്കി.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രസ്താവനയ്ക്ക് മറുപടി ആരാഞ്ഞ്
കമ്മീഷന്‍ നോട്ടീസ് അയച്ചത്. വിവാദ പ്രസ്താവനകളെത്തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്‍പും പ്രജ്ഞാ സിങ്ങിന് നോട്ടീസുകള്‍ അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് വിവാദ പരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ബിജെപിയും താക്കീത് നല്‍കിയിരുന്നു. 2008ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നും ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നും പ്രജ്ഞ സിങ് പറഞ്ഞതിനെതിരെയും കമ്മീഷന്‍ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here