Advertisement

ചൗക്കിദാർ കള്ളനാണെന്ന വിധി മെയ് 23 ന് ജനകീയ കോടതി പുറപ്പെടുവിക്കുമെന്ന് രാഹുൽ ഗാന്ധി

April 22, 2019
Google News 1 minute Read

ചൗക്കിദാർ ചോർഹെ എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന പരാമർശത്തിൽ ഖേദം പ്രകടിച്ചപ്പോഴും മുദ്രാവാക്യം ഉയർത്തിയുള്ള രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൗക്കിദാർ കള്ളനാണെന്ന് മെയ് 23ന് ജനകീയ കോടതി വിധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുറ്റം സമ്മതിച്ച് സുപ്രീംകോടതിയോട് മാപ്പ് പറഞ്ഞതോടെ രാഹുലിന്റെ വിശ്വാസ്യത ഇല്ലാതായിരിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.

സ്വന്തം മണ്ഡലമായ അമേഠിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കടുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വന്നത്. രാഹുൽ മാപ്പ് പറഞ്ഞുവെന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. താമസിയാതെ, മാപ്പില്ലെന്നും, ചൗക്കിദാർ ചോർഹെ പരാമർശത്തിൽ സുപ്രീംകോടതിയെ ചേർത്തുവെച്ചതിലുള്ള ഖേദപ്രകടനം മാത്രമേ ഉള്ളൂ എന്നും വ്യക്തമായി. ചൗക്കിദാർ ചോർഹെ മുദ്രാവാക്യം ഉയർത്തി അമേഠിയിലെ റാലിയിൽ രാഹുൽ പ്രസംഗിക്കുകയും ചെയ്തു.

തൊട്ട് പിന്നാലെ, മെയ് 23ന് ജനകീയ കോടതിയിൽ ചൗക്കിദാർ കള്ളനാണെന്ന വിധി പ്രഖ്യാപനം ഉണ്ടാകുമെന്നും, പാവങ്ങളുടെ പണം കൊള്ളയടിച്ച് പണക്കാരാരായ സുഹൃത്തുക്കൾക്ക് നൽകിയവരെ ശിക്ഷിക്കുമെന്നും, നീതി പുലരുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അമേഠിയിൽ മാധ്യമങ്ങള കണ്ടപ്പോഴും നിലപാട് ആവർത്തിച്ചു.


അതേസമയം രാഹുലിന്റെ സത്യവാങ്മൂലത്തെ മാപ്പ് പറച്ചിലായാണ് ബിജെപി അവതരിപ്പിക്കുന്നത്. കള്ളം പറഞ്ഞുവെന്ന കുറ്റസമ്മതം രാഹുൽ നടത്തിയെന്നും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പ്രതികിരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here