Advertisement

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍

7 hours ago
Google News 1 minute Read
murmu

രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി.റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേരളം. നാളെ രാഷ്ട്രപതി റഫറന്‍സ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം സമീപിച്ചത്.

ബില്ലുകള്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലയുടെ ബെഞ്ച് സമയ പരിധി നിശ്ചയിച്ചതില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫയല്‍ ചെയ്ത റഫറസിന് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.വസ്തുതകള്‍ മറച്ചു വെച്ചാണ് രാഷ്ട്രപതി റഫറന്‍സ് എന്ന് കേരളം അപേക്ഷയില്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കേരളം ആവിശ്യപ്പെട്ടു. കഴിഞ്ഞതവണ റഫറന്‍സ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടന കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മറുപടി തേടിയിരുന്നു.

രാഷ്ട്രപതി റഫറന്‍സ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേരളത്തിന്റെ നീക്കം.നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആയിരുന്നു രാഷ്ട്രപതി റഫറന്‍സ് ഫയല്‍ ചെയ്തത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാന്‍ ആകുമോ എന്നാണ് റഫറന്‍സിലൂടെ രാഷ്ട്രപതി ദൗപതി മുര്‍മുവിന്റെ ചോദ്യം.

Story Highlights : Kerala moves Supreme Court against Presidential reference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here