‘അഡ്ജസ്റ്റ്മന്റിനും കോംബ്രമൈസിനും തയ്യാറല്ലെ?’ എന്ന് സംവിധായകൻ; അനുഭവം പങ്കുവെച്ച് സജിത മഠത്തിൽ

തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ തന്നെ സമീപിച്ച സഹസംവിധായകനിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ. തമിഴ്‌നാട്ടിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ച കാർത്തിക് എന്ന സഹസംവിധായകന്റെ അടുത്ത് നിന്നാണ് മോശം അനുഭവം നടിക്കുണ്ടായത്.
ഫേസ്ബുക്കിലൂടെ വിളിച്ചയാളുടെ ഫോൺ നമ്പറടക്കമാണ് സജിത പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ മെയിൽ ചെയ്യാൻ സജിത ആവശ്യപ്പെട്ടു. ശേഷം ഫോൺ വെക്കാൻ നേരമാണ് സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അഡ്ജസ്റ്റമെന്റുകൾക്കും കോംപ്രമൈസിനും തയ്യറല്ലെ എന്ന ചോദ്യം സഹസംവിധായകന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
Read Also : ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് തമിഴ് നടി രാധിക ശരത്കുമാര്‍
പോസ്റ്റിന്റെ പൂർണ്ണ രൂപം :
‘തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here