ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം തുടരുന്നു

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് 12 മണിക്കൂര്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ മൊബൈല്‍ ആപ്പുകള്‍ക്കുമാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് ആറുമണി മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായി- വര്‍ഗ്ഗീയ ഐക്യം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാതിരിക്കാനാണ് ഭരണകൂടം ഇങ്ങനൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി വിശ്വാസികള്‍ ആണ് മരണമടഞ്ഞത്. മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാന്നൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here