ശ്രീലങ്ക സ്ഫോടനം; പിന്നിൽ പ്രാദേശിക ഇസ്ലാമിസ്റ്റ് സംഘമെന്ന് സ്ഥിരീകരണം

ശ്രീലങ്കയേയും ലോകരാജ്യങ്ങളെയും ഞെട്ടിച്ച സ്ഫോടന പരമ്പരകൾക്കു പിന്നിൽ പ്രാദേശിക തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെന്ന് സ്ഥിരീകരണം. നാഷണൽ തൗഹീദ് ജമാഅത് (എൻജെടി) എന്ന സംഘടനയാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി മന്ത്രി രജിത സെനരത്നെ വ്യക്തമാക്കി.
എൻജെടിക്ക് സ്ഫോടനങ്ങൾ നടത്താൻ വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ലങ്കയിലെ പള്ളികൾക്ക് നേരെയും ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയും ആക്രമണമുണ്ടാകുമെന്ന് ഏപ്രിൽ 11 മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും സെനരത്നെ വ്യക്തമാക്കി. സുരക്ഷാ വീഴ്ചകൾക്ക് ക്ഷമ ചോദിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് എൻജെടിയുമായോ മറ്റ് ഭീകര സംഘടനകളുമായോ ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും സെനരത്നെ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here