Advertisement

മോഹൻലാലിന്റെ പിന്തുണ തേടി സുരേഷ് ഗോപി; വീഡിയോ

April 22, 2019
0 minutes Read

മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. ലാലിന്റെ വീട്ടിൽ എത്തിയാണ് സുരേഷ് ഗോപി പിന്തുണ നേടിയത്. ഇരുവരും ഏറെ നേരെ സംസാരിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മോഹൻലാലിന്റെ പിന്തുണ തേടി സുരേഷ് ഗോപി എത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.

തന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന ഒരു കാര്യത്തിന് ലാലിന്റെ അനുഗ്രവും പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ല.തന്റെ തുടക്ക കാലം മുതൽ ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നൽകിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വിജയ പ്രതീക്ഷ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. അദ്ദേഹത്തിന് നല്ലത് വരാൻ ആഗ്രഹിക്കുന്നുവെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും ലാൽ പറഞ്ഞു.

സിനിമ സംവിധാനം ചെയ്യുന്നതു സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അത് സത്യമാണെന്ന് ലാൽ പ്രതികരിച്ചു. അത്തരത്തിൽ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. ബ്ലോഗിൽ അക്കാര്യം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ചൂട് കഴിയുമ്പോൾ അതേക്കുറിച്ച് കൃത്യമായി പറയാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top