വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്

വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ വിവിധയിടങ്ങളില്‍ മെഷീനുകള്‍ക്ക് തകരാറോ അല്ലെങ്കില്‍ ആര്‍ക്ക് വോട്ടു ചെയ്താലും ബി ജെ പി ക്ക് പോകുന്ന അവസ്ഥയോ ഉണ്ട്. ഉത്തര്‍ പ്രദേശില്‍ 350 വോട്ടിംഗ് മെഷീനുകളാണ് തകരാര്‍ മാറ്റിയതെന്നും ഇത് തെരഞ്ഞെടുപ്പു കമ്മീഷന്റെ കുറ്റകരമായ അനാസ്ഥയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
മാത്രമല്ല, ഇവിഎം ഉപയോഗിക്കത്തക്ക പരിശീലനം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ തന്നെ പറയുന്നു. 50000 കോടിയോളം ചിലവിട്ടു നടത്തുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇത് കുറ്റകരമായ അനാസ്ഥയാണ്. വോട്ടിംഗ് മെഷീനുകളെ വിശ്വസിക്കണോ അതോ അശുഭകരമായ മറ്റെന്തങ്കിന്റെ സൂചനയാണോ എന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here