കന്നി വോട്ട് രേഖപ്പെടുത്തി ആശാ ശരത്

സിനിമാ നടി ആശാ ശരത് കന്നി വോട്ട് രേഖപ്പെടുത്തി. പെരുമ്പാവൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ 86-ാം നമ്പർ ബൂത്തിലാണ് ആശ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയത്. 18-ാം വയസിൽ പ്രവാസ ലോകത്തേക്ക് പോയ ഇവർ അച്ഛൻ കൃഷ്ണൻകുട്ടിയുടെ നിർബന്ധപ്രകാരമാണ് ഇപ്പോൾ വോട്ട് ചെയ്യാനെത്തിയത്.
82 വയസുള്ള പിതാവ് ഒരിക്കൽ പോലും വോട്ട് പാഴാക്കിയിട്ടില്ല. ആശുപത്രിയിലെ ചികിത്സക്കിടയിൽ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങിയാണ് അദ്ദേഹം വോട്ടു ചെയ്യാനെത്തിയത്. വോട്ട് ചെയ്യാനെത്തിയ പിതാവ് ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയെന്നാണ് ആശാ ശരത് പറയുന്നത്. സിനിമാ ലോകത്തു നിന്നുള്ള സ്ഥാനാർത്ഥികളിൽ നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് ആശാ ശരത് പറഞ്ഞു.
നേരത്തേ നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ, അജു വർഗീസ്, മുകേഷ് ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാൻ എത്തിയിരുന്നു. നടിമാരായ ലെന, അപർണ്ണ ബാലമുരളി, മിയ എന്നിവരും വോട്ടു ചെയ്യാൻ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here