കുവൈറ്റില്‍ വിദേശികളുടെ തൊഴില്‍ നിയമനത്തിന്അംഗീകാരം; പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി

കുവൈറ്റില്‍ തൊഴില്‍ നേടുന്ന വിദേശികളുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നു.
വിവിധ തസ്തികകളില്‍ തൊഴില്‍ നേടുന്ന പലര്‍ക്കും പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തിപരിചയമില്ല എന്ന വസ്തുത കണക്കിലെടുത്തുമാണ് ഈ നീക്കം. പ്രഫഷനല്‍ തസ്തികകളില്‍ ബിരുദം നേടിയ ഉടന്‍ കുവൈത്തില്‍ എത്തുന്ന പലരും തൊഴില്‍ പരിശീലനം നേടുന്നത് ഇവിടെ എത്തിയതിന് ശേഷമാണെന്നാണ് അധികൃതരുടെ നിഗമനം.
അതിനാല്‍ പ്രഫഷനല്‍ ബിരുദധാരികള്‍ അവരുടെ രാജ്യത്ത് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തൊഴില്‍ ചെയ്ത ശേഷം മാത്രമേ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവൂ എന്ന് നേരത്തെ നിര്‍ദേശം ഉയര്‍ന്നിരുന്നു.
എന്നാല്‍, അക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയം പരിശോധിക്കണമെന്ന ആലോചന കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ശക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here