ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മൂന്ന് മക്കളും

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മൂന്ന് മക്കളും. പോവല്‍സന്‍ ഫാഷന്‍ കമ്പനിയുടെ ഉടമയായ ആന്‍ഡേഴ്‌സ് ഹോള്‍ച്ച് പോവല്‍സനാണ് മൂന്നു മക്കളെ സ്‌ഫോടനത്തില്‍ നഷ്ടമായത്.
അവധിക്കാലം ആഘോഷിക്കാന്‍ നാല് മക്കളും ഭാര്യയുമായി ശ്രീലങ്കയിലെത്തിയതായിരുന്നു ആന്‍ഡേഴ്‌സനും കുടുംബവും. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളേക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ കുടുംബം തയാറായിട്ടില്ല.
ഓണ്‍ലൈന്‍ റീട്ടെയില്‍ സെല്ലറായ അസോസ്, പ്രശസ്ത ബ്രാന്‍ഡായ ജാക്ക് ആന്‍ഡ് ജോനസ് അടക്കം വിവിധ ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമ കൂടിയാണ് ആന്‍ഡേഴ്‌സന്‍. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കോട്ടലന്റിന്റെ ഭൂവിസ്തൃതിയുടെ ഒരു ശതമാനം ആന്‍ഡേഴ്‌സിന്റെ ഉടമസ്ഥതയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍, 300 പേരോളം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here