ബിജെപി എംപി ഡോക്ടർ ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു

ബിജെപി എംപി ഡോക്ടർ ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ എംപിയായ ഉദിത് രാജിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിച്ചാൽ പാർട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ പറഞ്ഞിരുന്നു.
ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്. തന്നില്ലെങ്കിൽ പാർട്ടിയോട് ഗുഡ്‌ബൈ പറയും’ ഉദിത് രാജ് പറഞ്ഞു. ഡൽഹിയിൽ ബിജെപി ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത് വെസ്റ്റ് ഡൽഹിയിൽ മാത്രമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. തിങ്കളാഴ്ച്ച രാത്രി മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി പ്രവർത്തകർക്കൊപ്പം ഡൽഹി ബിജെപി ഓഫീസിലേക്ക് ഉദിത് രാജ് എത്തിയിരുന്നു.
ഈ സമയത്ത് നോർത്ത് വെസ്റ്റ് ഡൽഹിയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹാൻസും ബിജെപിയിൽ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here