Advertisement

ടിക്കാറാം മീണക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പി എസ് ശ്രീധരൻപിള്ള

April 24, 2019
Google News 0 minutes Read

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. താൻ വെളിവുകേട് പറഞ്ഞു നടക്കുകയാണ് എന്ന് ടിക്കാറാം മീണ പറഞ്ഞതായി ശ്രീധരൻപിള്ള പറഞ്ഞു. മീണക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. ജന പിന്തുണ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില മണ്ഡലങ്ങളിൽ ജയിക്കും. ശബരിമല വിഷയത്തിൽ തനിക്കെതിരെ എടുത്ത ആദ്യ കേസിലെ ആരോപണം ശരിയായി. ബിജെപി അജണ്ട നിശ്ചയിച്ചു. ബിജെപി നേട്ടം കൊയ്യും എന്ന പാർട്ടി വിലയിരുത്തൽ യാഥാർത്ഥ്യമായെന്നും പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here