കണ്ണൂരിൽ ബോംബ് പൊട്ടി ഒരാൾക്ക് പരിക്ക്

കണ്ണൂർ ഇരിട്ടി ഉളിയിൽ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാൾക്ക് പരുക്ക്. ഉളിയിൽ സ്വദേശി പി പി നാസറിനാണ് സ്‌ഫോടനത്തിൽ വലതുകാലിന് പരുക്കേറ്റത്. നാസറും ഭാര്യയും കശുവണ്ടി ശേഖരിക്കാനായാണ് തോട്ടത്തിലെത്തിയത്.
തോട്ടത്തിൽ കണ്ട വസ്തു എടുത്ത് പരിശോധിച്ച ശേഷം താഴെയിട്ടപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാസറിന്റെ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിനെ പിന്നീട് കണ്ണൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മുഴക്കുന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here