Advertisement

പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയവരുടെ പട്ടികയിൽ മമ്മൂട്ടി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി

April 25, 2019
0 minutes Read

പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഏകതാരമായി മമ്മൂട്ടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി കൂടിയാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയിൽ 49ആമതാണ് മമ്മൂട്ടി.

മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയൻതാരയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നയൻ താര ഇപ്പോൽ മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നതു കൊണ്ട് തന്നെ മലയാളി താരം എന്ന ലേബൽ മമ്മൂട്ടി ഒറ്റക്ക് അലങ്കരിക്കുകയാണ്. പട്ടികയിൽ നയൻതാരയ്ക്ക് അറുപത്തിയെട്ടാം സ്ഥാനമാണ്. 2017 ഒക്ടോബർ ഒന്നുമുതൽ മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്.

പട്ടികയിൽ ഒന്നാംസ്ഥാനം തുടർച്ചയായ മൂന്നാം വട്ടവും ബോളിവുഡ് താരം സൽമാൻ ഖാൻ ആണ് നേടിയിരിക്കുന്നത്. 253. 25 കോടിയാണ് സല്മാൻ്റെ വരുമാനം. 228.09 കോടിയുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയാണ്. 185 കോടി നേടിയ അക്ഷയ് കുമാർ മൂന്നാംസ്ഥാനവും 112.8 കോടി വരുമാനം ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനവും കരസ്ഥമാക്കി. 101.77 കോടി വരുമാനത്തോടെ എംഎസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top